Sunday, May 31, 2009

നുറുങ്ങു ജീവിതം ..

.രാവുകളില്‍
ഊറി യടുത്ത
തണുത്ത ഉറവയായ്
തീര്നോരെന്‍ ചിന്തകള്‍
ഉറച്ച മണ്ണില്‍ ഇഴുകി
ചെര്നോലിച്ചുപോയതെന്‍
ഇമ വെട്ടാകണ്കളിലൂടെ...
പ്രണയം നിന്‍ നെന്ചില്‍
ഇളകുന്ന നീറി പതയുന്ന
പ്രതികാരമെന്ന് നാല്‍കവളകള്‍
പൈത്രുകം തീര്‍ത്ത
ശരീര ഗന്ധങ്ങളില്‍
നീ അലിഞ്ഞതെന്‍
കിനകള്‍ക്ക് പകരമായി .
.ഇലകളില്‍ പലനിറങ്ങള്‍
വസന്തങ്ങള്‍ ഓടി യടുത്തു ..
.പിന്നെ അകന്നു
ഗന്ധര്‍വ ഗീതം-
കൊതിച്ച വീഥികള്‍
ഉണരാത്ത ..പൊട്ടിപൊളിഞ്ഞ
കാതോരങ്ങള്‍ക്ക്
സ്വപ്നമായി ..
ഇന്നും ..
.നിലവിളികളില്‍
കുഞ്ഞിക്കാല്‍
വെന്തുരുകിയതും
മുറികളില്‍ കുന്തിരിക്കം പുകഞ്ഞതും .
.ഇന്നലത്തെ വരികളാണെന്ന്
പറഞ്ഞു നീ മുഖം മമര്‍ത്തി
എല്ലാം എല്ലാം
ഒരു ജീവിത കാല ഓര്‍മകള്‍
മാത്രമായി തുലഞ്ഞതും

Tuesday, May 26, 2009

....കള്ള് ഷാപ്പ് ....

........കള്ള് ഷാപ്പ് ......................ഞങ്ങളൊക്കെ കുടിയന്മാര്‍ അന്തിക്കിവിടെ കൂടുന്നു ഇത്തിരി നേരം ഒത്തിരി വിഷയം ആകെ കൂടി കലഹമയം മത്തുപിടിച്ച മണമാണ് നാടന്‍ പാട്ടിന്‍ രസമാണ് കുപ്പി കള്ളിന്‍ മധുരിമയില്‍ മുങ്ങി തപ്പിയ ഷാപ്പാണ്‌ നാല് പാടും വയലാണ് ഒത്ത നടുക്ക് ഷാപ്പാണ്‌ പുണ്യാ ലന്മാര്‍ അക്കരെ നിന്ന് തെറി വിളിയും പതിവാണ് എല്ലാം ഞങ്ങള്‍ക്ക് പുല്ലാണ് മനസ്സ് നിറയെ കള്ളാണ് കള്ളിന് മീതെ പെണ്ണും വേണ്ട പെണ്ണിന് കള്ള് കലിയാണ്ഞങ്ങളൊക്കെ കുടിയന്മാര്‍ അന്തിക്കിവിടെ കൂടുന്നു ഇത്തിരി നേരം ഒത്തിരി വിഷയം ആകെ കൂടി കലഹമയം വരുന്നോ ...ഒന്ന് കൂടാം .........................ഞങ്ങളൊക്കെ കുടിയന്മാര്‍ അന്തിക്കിവിടെ കൂടുന്നു ഇത്തിരി നേരം ഒത്തിരി വിഷയം ആകെ കൂടി കലഹമയം മത്തുപിടിച്ച മണമാണ് നാടന്‍ പാട്ടിന്‍ രസമാണ് കുപ്പി കള്ളിന്‍ മധുരിമയില്‍ മുങ്ങി തപ്പിയ ഷാപ്പാണ്‌ നാല് പാടും വയലാണ് ഒത്ത നടുക്ക് ഷാപ്പാണ്‌ പുണ്യാ ലന്മാര്‍ അക്കരെ നിന്ന് തെറി വിളിയും പതിവാണ് എല്ലാം ഞങ്ങള്‍ക്ക് പുല്ലാണ് മനസ്സ് നിറയെ കള്ളാണ് കള്ളിന് മീതെ പെണ്ണും വേണ്ട പെണ്ണിന് കള്ള് കലിയാണ്ഞങ്ങളൊക്കെ കുടിയന്മാര്‍ അന്തിക്കിവിടെ കൂടുന്നു ഇത്തിരി നേരം ഒത്തിരി വിഷയം ആകെ കൂടി കലഹമയം വരുന്നോ ...ഒന്ന് കൂടാം ...

ശ്രേഷ്ട്ടന്‍ ....

ശ്രേഷ്ട്ടന്‍ ....വിഷം മുങ്ങി നീലിച്ച മനസ്സിനെ നിറം മുക്കിയ ... കൊമ്പല്ലില്‍ നിന്നും താഴെക്കൊഴുകിയ രക്തം തുടച്ചു മിനുക്കിയ .....മുഖം മൂടി മാറ്റി ചിരിക്കുന്ന ...ഉള്ളില്‍ ശവം നാറി പൂക്കള്‍ കൊയ്ത്തു കൂട്ടിയ .....കടലാസുകളില്‍ ദ്വയാര്‍ത്ഥത്തില്‍ പലതും എഴുതി കൂട്ടിയ..... ഉപമകള്‍ മനസ്സിലാവാതെ നീ കൈകൊട്ടിയപ്പോള്‍ ഉള്ളില്‍ കൊല ചിരിയുമായി നിന്ന .......വയലുകളില്‍ നമ്മളറിയാതെ ചീഞ്ഞു നാറിയ കീടങ്ങള്‍ പെറ്റു പെരുകിയപ്പോള്‍ ആരുമറിയാതെ ആഹ്ലാദം കണ്ടെത്തിയ .......പെറ്റമ്മയെ തല്ലാന്‍ നിന്റെ കയ്യില്‍ പൈതൃകം പൊതിഞ്ഞ ചൂരല്‍ സമ്മാനമായി തന്ന .................................................അവനെയാണോ നീ അല്ലെങ്കില്‍ നമ്മള്‍ 'ശ്രേഷ്ട്ടന്‍' എന്ന് വിളിച്ചു പൂമാലയിട്ടത് ...