Tuesday, May 26, 2009

ശ്രേഷ്ട്ടന്‍ ....

ശ്രേഷ്ട്ടന്‍ ....വിഷം മുങ്ങി നീലിച്ച മനസ്സിനെ നിറം മുക്കിയ ... കൊമ്പല്ലില്‍ നിന്നും താഴെക്കൊഴുകിയ രക്തം തുടച്ചു മിനുക്കിയ .....മുഖം മൂടി മാറ്റി ചിരിക്കുന്ന ...ഉള്ളില്‍ ശവം നാറി പൂക്കള്‍ കൊയ്ത്തു കൂട്ടിയ .....കടലാസുകളില്‍ ദ്വയാര്‍ത്ഥത്തില്‍ പലതും എഴുതി കൂട്ടിയ..... ഉപമകള്‍ മനസ്സിലാവാതെ നീ കൈകൊട്ടിയപ്പോള്‍ ഉള്ളില്‍ കൊല ചിരിയുമായി നിന്ന .......വയലുകളില്‍ നമ്മളറിയാതെ ചീഞ്ഞു നാറിയ കീടങ്ങള്‍ പെറ്റു പെരുകിയപ്പോള്‍ ആരുമറിയാതെ ആഹ്ലാദം കണ്ടെത്തിയ .......പെറ്റമ്മയെ തല്ലാന്‍ നിന്റെ കയ്യില്‍ പൈതൃകം പൊതിഞ്ഞ ചൂരല്‍ സമ്മാനമായി തന്ന .................................................അവനെയാണോ നീ അല്ലെങ്കില്‍ നമ്മള്‍ 'ശ്രേഷ്ട്ടന്‍' എന്ന് വിളിച്ചു പൂമാലയിട്ടത് ...

No comments:

Post a Comment