Sunday, June 7, 2009

velutha pennu

വെളുത്ത പെണ്ണ്...

കടല്‍ കടന്നു വന്ന
വെളുത്ത പെണ്ണ് ...
മണ്ണില്‍ കിടന്നു നാഗങ്ങളെ
പോലെ ഇഴഞ്ഞു ...
മുള്ളില്‍ കൊളുത്തി വലിച്ച
വസ്ത്രങ്ങള്‍
നാഗ തോലിയായി ഉതിര്‍ന്നു വീണു ...

സംസ്കാരം പറഞ്ഞു നടന്ന
മന്ചാടി പെണ്ണിന്റെ
മനസ്സി

ല്‍സ്വശരീര മൂല്യം ഉയര്‍ന്നു വന്നു ...


മതമെന്തിന്നു
ജാതി എന്തിനു
എന്നോതിയ വിപ്ലവങ്ങള്‍ക്കും
മീതെ ..
അവള്‍ ഇന്ന് സ്വാതന്ത്ര്യ
കൊടികള്‍ നാട്ടുന്നു ...

ഓലതുമ്പുകള്‍
നാലുപാടും
കാവല്‍ നിന്ന
കൊച്ചു മുറിയില്‍
ആ നാഗ തൊലിയില്‍
കിടന്നു പുളഞ്ഞ യൌവനമായ് നീ

ഒരു കോടി പാപ കറയില്‍നീ
കണ്ടു മടുത്ത
ജീവനുള്ള സ്വപ്‌നങ്ങള്‍
എല്ലാം കഴിഞ്ഞപ്പോള്‍......
.തലയ്ക്കു പിടിച്ച
വര്‍ഗ ബോധം
കിടന്നു പടര്‍ന്നു പന്തലിച്ച
നാട്ടു മാവിന്‍ കൊമ്പിലും തളര്‍ച്ച

Tuesday, June 2, 2009

സദാചാരങ്ങള്‍ ...

.പുഴുകുത്തു ഏറ്റ
ഇതളുകളില്‍ നിന്നും
ഒലിച്ചിറങ്ങിയ

കണ്ണീരായീജീവിതം

..വിതുമ്പി തീര്‍ന്ന
ഒരു പെണ്ണിന്‍
ഓര്‍മകളിലെ തെളിച്ചമുള്ള
ഓര്‍മകളിലെ
തെളി നീരായീ മുഖം

ചുണ്ടുകള്‍ പറയാത്ത
കഥകളുടെ
നേര്കാഴ്ച്ചയായ്
വീണുടയാത്ത
നൊമ്പരമായെന്‍ ചിന്തകള്‍

ഒഴിഞ്ഞു മാറിയ
നിന്‍ തലോടലുകള്‍

എന്റെ ദുഖത്തിന്‍
മോടിയനഞ്ഞ തും
ഞാന്‍ അറിയാതെ

നിങ്ങളെല്ലാം
എന്റെ മുഖത്ത്
വലിച്ചെറിഞ്ഞ
സദാചാരത്തിന്റെ
കീറിയ പുഴുത്ത നൂലുകള്‍

ഇനിയീ ജന്മം നിനക്ക്
നല്‍കാന്‍ കനലില്‍
എരിഞ്ഞടങ്ങിയ
എല്ലുകള്‍ക്ക്
കഴിയാതെ പോയതും

എന്റെ മാത്രം
ദുഖമായിങ്ങനെ
ഊഴിയില്‍
വേര്‍പെടാതെ നില്കുന്നു